പാലക്കുന്ന്: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി കന്നഡ- മലയാളം നിഘണ്ടു രചിച്ച ആറാട്ടുകടവ് ബി ടി ജയറാമിനെ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. വി. ഭക്തവത്സലന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ശൈലജ കുമാരി അധ്യക്ഷയായി. ബാബു മണിയങ്ങാനം, കുഞ്ഞിക്കണ്ണന് കരിച്ചേരി, വി. ദാമോദരന്‍, സി. അശോക് കുമാര്‍, കെ. ദാമോദരന്‍, കെ. ബി. ശ്രീധരന്,, സി. കെ. വേണു, കെ. വി. വിജയന്, മീനാകുമാരി എന്നിവര്‍ പ്രസംഗിച്ചു.
ബി. ടി. ജയറാമിന് ആദരം
പാലക്കുന്ന്: കന്നഡ മലയാളം നിഘ ണ്ടു രചയിതാവ് ബി.ടി. ജയറാമിനെ ബാലസംഘം എരോല്‍ തെക്കേക്കര യൂണിറ്റ് ആദരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് എരോല്‍ കമ്മ്യൂണിറ്റി ഹാളില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. വിജയന് ഉദ്ഘാടനം ചെയ്തു. പത്ത്, പണ്ട്രണ്ട് ക്ലാസ്സ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വരെയും വിദ്യാഭ്യാസ- കല -കായിക മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭ കളെയും അനുമോദിച്ചു. വാര്‍ഡ് അംഗം സിന്ധു ഗംഗാധരന് അധ്യക്ഷയായി.കെ. മഹേഷ്, ചിത്രലേഖ രാഘവന്, അനവദ്യ കൊപ്പല്‍, സുധീഷ് മുക്കുന്നോത്ത്, എ അഭിലാഷ്, ടി ദാമോദരന്‍, ശ്രുതിസാന്ദ്ര എന്നിവര്‍ പ്രസംഗിച്ചു
