സ്വാമി നിത്യാനന്ദ യുവജന സേവാസമിതി സംസ്ഥാനതല പൂക്കള മത്സരം ആഗസ്റ്റ് 26 ന് പോസ്റ്റര്‍ പ്രകാശനം നടന്നു

കാഞ്ഞങ്ങാട് : നിത്യാനന്ദ യുവജന സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ നിത്യാനന്ദ ആശ്രമത്തില്‍ വെച്ച് തിരുവോണ ദിവസം നടത്തുന്ന 38-ാമത് സ്ഥാനതല പൂക്കള മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. കര്‍മ്മ സമിതി രക്ഷാധികാരിയും നഗരസഭ 41-ാം വാര്‍ഡ് കൗണ്‍സിലറുമായ ശ്രീരാമന്‍ സമിതി പ്രസിഡന്റ് നിധിന്‍ കുമാറിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. സമിതി ജോയിന്‍ സെക്രട്ടറി അശ്വിന്‍കുമാര്‍ സ്വാഗതവും രതീഷ് കല്ലന്‍ ചിറ നന്ദിയും പറഞ്ഞു.തിരുവോണനാളായ ആഗസ്റ്റ് 26നാണ് പൂക്കള മത്സരം നടക്കുന്നത് വിജയിക്ക് 38,000 രൂപയും സ്വര്‍ണക്കപ്പ് നല്‍കും.25,038 ,150 38, 10038 രണ്ടും മുതല്‍ നാലുവരെയുള്ള സ്ഥാനകാര്‍ക്ക് നല്‍കും 5 മുതല്‍ 10 വരെയുള്ള 5000 രൂപ വീതം നല്‍കും.പങ്കെടുക്കുന്ന ടീമുകള്‍ക്ക് 2500 രൂപ വീതം ലഭിക്കും.മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9447649223, 9447877309 നമ്പറില്‍ ബന്ധപ്പെടാം.

 

error: Content is protected !!