കാഞ്ഞങ്ങാട്:സുവര്‍ണ്ണ ജയന്തി നിറവില്‍ കുട്ടികളുടെ സാംസ്‌കാരിക പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ദിനമായ 14 ന്കാ ഞ്ഞങ്ങാട് ഗോകുല ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി 110 ശോഭ യാത്രകള്‍ നടക്കുമെന്ന് ഭാരവാഹികള്‍
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ എന്നതാണ് ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം.ബാലഗോകുലങ്ങളുടെനേതൃത്വത്തില്‍300കേന്ദ്രങ്ങളില്‍ പതാകദിനം ആചരിച്ചു. പരവനടുക്കം ,മേല്‍പ്പറമ്പ്,ഉദുമ ,ബന്തടുക്ക, കുണ്ടം കുഴി, കുറ്റിക്കോല്‍,കാഞ്ഞങ്ങാട്, രാംനഗര്‍,പുല്ലൂര്‍,പൂച്ചക്കാട്,അമ്പലത്തറ ,കൊട്ടോടി, കള്ളാര്‍, കോളിച്ചാല്‍, നീലേശ്വരം, തൈക്കടപ്പുറംതുടങ്ങിയ16സ്ഥലങ്ങളില്‍ മഹാശോഭയാത്രകള്‍ നടക്കും.ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തിന്റെ ഭാഗമായി ഗോപൂജ ,ഉറിയടി ,സാംസ്‌കാരിക സമ്മേളനങ്ങള്‍ ,ഗോകുലസംഗമങ്ങള്‍ , ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാതലത്തില്‍ സാംസ്‌കാരിക സമ്മേളനവും ഹ്രസ്വ ചിത്ര പ്രദര്‍ശന മല്‍സരവും വിവിധ മത്സര പരിപാടികളും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികളെയും പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള അനുമോദനവും നടന്നു.
കാഞ്ഞങ്ങാട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഗോകുല ജില്ലാ അധ്യക്ഷന്‍ ഡോ.സി. ബാബു , ജില്ലാ സെക്രട്ടറി സുരേഷ് പി.പടിഞ്ഞാറെക്കര ,ഖജാന്‍ജി എം.ബാബു,ജില്ലാ വൈസ് പ്രസിഡന്റ് ടി. വി. അശോകന്‍, റവന്യൂ ജില്ലാ സെക്രട്ടറി ജയരാമന്‍ മാടിക്കാല്‍, സഹ ഭഗിനി പ്രമുഖ എന്‍. പ്രാര്‍ത്ഥന എന്നിവര്‍ സംബന്ധിച്ചു.
