രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒളിമ്പിക്‌സ് 2025 ആരംഭിച്ചു

നീലേശ്വരം : രാജാസ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിലെ കായികമേള ഒളിമ്പിക്‌സ് 2025 ആരംഭിച്ചു. രാജാസ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും, മുന്‍ കേരള ബാസ്‌ക്കറ്റ്‌ബോള്‍ താരവും, ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയ കേരള പോലീസ് കണ്ണൂര്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ഇ വി പ്രവി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വിനോദ് കുമാര്‍ അരമന അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് പ്രഭാകര പണിക്കര്‍, കെ ദിനേശ് കുമാര്‍, രാജേഷ് മാരാര്‍, വിനോദ് പൈനി, മദര്‍ പിടിഎ പ്രസിഡന്റ് രജിത മോഹന്‍,പി ഷാജി, കെ.ബിന്ദു കുമാര്‍, ടി വി അവിനാഷ്, വി ഇ അനുരാധ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ രത്‌നമണി സ്വാഗതവും, ഹെഡ്മിസ്ട്രസ് കലാ ശ്രീധര്‍ നന്ദിയും പറഞ്ഞു.

error: Content is protected !!