റാണിപുരം: കെഎപി 4 മാത് ബറ്റാലിയന് 2005 ബാച്ച് കാസര്‍കോട് പോലീസ് ഓഫീസേഴ്സ് ഇരുപതാം വര്‍ഷത്തില്‍ റാണിപുരത്ത് ഒത്തുതീര്‍ന്നു. ബേക്കല്‍ ഡിവൈഎസ്പി. വി വി മനോജ് സംഗമം ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ഇന്‍സ്പെക്ടര്‍ എം വി ശ്രീദാസ് മുഖ്യപ്രഭാഷണം നടത്തി. ബാച്ച് പ്രസിഡന്റ് പ്രദീപന് കോതോളി അധ്യക്ഷത വഹിച്ചു. പോലീസ് ഓഫീസേഴ്സ് ആയ രാജ്കുമാര് , കെ. ബ്രിജേഷ് , സുരേശന് കാനം,പ്രമോദ് കാലിക്കടവ്, രാജേഷ് കിഴക്കുംകര,രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ബാലചന്ദ്രന് കൊട്ടോടി പോലീസ് ഉദ്യോഗസ്ഥര്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് എടുത്തു. മുഖ്യമന്ത്രിയുടെ മെഡല്‍ പോലീസ് നേടിയ സുധീര്‍ ബാബു, കേരള പോലീസ് ഡ്യൂട്ടി മീറ്റ് 2025 ഒന്നാം സ്ഥാനം നേടിയ അജയന് , മികച്ച ഡ്രില്‍ ഇന്‍സ്ട്രക്ടറായി തിരഞ്ഞെടുത്ത പ്രദീപന് കോതോളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു . മധുസൂദനന് നന്ദി പറഞ്ഞു.
