കാഞ്ഞങ്ങാട്: മാനവ ചരിത്രത്തിലെ മഹനീയമായ സാമൂഹികക്രമവും സംസ്കാരവും സൃഷ്ടിച്ച അതുല്യ പരിഷ്കാരത്താവായിരുന്നു മുഹമ്മദ് നബിയെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാ അത് ജനറല്‍ സെക്രെട്ടറി ബഷീര്‍ വെള്ളിക്കോത്ത് സത്യം,സമത്വം, സാഹോദര്യം, ധാര്‍മികത,ദയ,നീതി എന്നിങ്ങനെ എല്ലാ മൂല്യങ്ങളെയും സാര്‍ത്ഥകമാക്കുകയും മധ്യം,പലിശ മുതലായ തിന്മകള് ഇല്ലാത്ത സമൂഹ സൃഷ്ടി സാധ്യമാക്കുകയും ചെയ്ത വിപ്ലവ സ്രഷ്ടാവാണ് ഏഴാം നൂറ്റാണ്ടിന്റെ ഈ രാജ ശില്പിയെന്നദ്ദേഹം തുടര്‍ന്നു പറഞ്ഞു.അട്ടേങ്ങാനം ജീലാനി മുസ്ലിം ജമാഅത്ത് നബി ദിന സമ്മേളനം ‘മീലാദ് നൈറ്റ്’ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജമാ അത് പ്രസിഡന്റ് പി അബ്ദുല്ല അധ്യക്ഷനായി.ജനറല്‍ സെക്രെട്ടറി ഇ സുബൈര്‍ സ്വാഗതം പറഞ്ഞു.ഖത്വീബ് ഉമര്‍ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി.തബ്ഷീര്‍ റഹ്മാനി,ഇ അബ്ദുല്‍ റസാഖ്,നൗഷാദ് എബംകൊടല്,സിയാദ് മൊയ്ദീന്,മുഹമ്മദ് കുഞ്ഞി അട്ടേങ്ങാനം ഇ ഇബ്രാഹിം പ്രസംഗിച്ചു
