സമസ്ത ജനറല്‍ സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ക്ക് സ്വീകരണം നല്‍കി

കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രഗല്‍ഭ പണ്ഡിതന്‍
കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ക്ക് അതിഞ്ഞാല്‍ കോയപ്പള്ളി ഹിഫ്‌ള് ഖുര്‍ആന്‍ കോളേജില്‍ സ്വീകരണം നല്‍കി
കോയപ്പള്ളി ഇമാം അബ്ദുല്‍ കരീം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.കോയാപ്പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റ് പി വി കുഞ്ഞബ്ദുല്ല ഹാജിയുടെ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ എം മുഹമ്മദ് ആഷിഖ് സ്വാഗതം പറഞ്ഞു,
കോയപ്പള്ളി കമ്മിറ്റി പ്രസിഡന്റ് കെ. കെ. അബ്ദുല്ല ഹാജി കൊയ്യോട് ഉമര്‍ മുസ്ലിയാരെ
ഷാളണിയിച്ച് ആദരിച്ചു . ഹിഫ്‌ള് കോളേജ് ചെയര്‍മാന്‍ കെ എം അഹമ്മദ് അഷ്‌റഫ് ഹന്ന ഉപഹാരം നല്‍കി ആദരിച്ചു. മുട്ടുന്തല ഖത്തീബ് മഷ്ഹുദ് ഫൈസി, ഹബീബ് പാലായി, ടി പി സാബിത്ത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലം,ഷബീര്‍ ഹസ്സന്‍,എ. ഹമീദ് ഹാജി,ഹമീദ് ചേരക്കാടത്ത്, കെ. കരീം,ദാവൂദ് ഹാജി ചിത്താരി തുടങ്ങിയവര്‍ സംബന്ധിച്ചു . കോളേജ് പ്രിന്‍സിപ്പാള്‍ ഹാഫിള് സവാദ് ബാഖവി നന്ദി പറഞ്ഞു.

 

error: Content is protected !!