സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ക്ഷേത്രത്തില്‍ സേവാഭണ്ഡാരം; വാഴക്കോട് ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ നടന്ന സമര്‍പ്പണ ചടങ്ങ് ബിനോരാജ് കോട്ടപ്പാറ ഉദ്ഘാടനം നിര്‍വഹിച്ചു

കോട്ടപ്പാറ:വാഴക്കോട് ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ സേവാ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള ധന സമാഹരണത്തിന് വേണ്ടി സേവാ ഭണ്ഡാരം സമര്‍പ്പി ച്ചു.ബിനോരാജ് കോട്ടപ്പാറ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി എം.ശങ്കരന്‍ നമ്പൂതിരി,പഞ്ചായത്ത് അംഗം എ.വേലായുധന്‍, ക്ഷേത്രം പ്രസിഡന്റ് പി.എസ്.ശശിധരന്‍ മാസ്റ്റര്‍, ട്രഷറര്‍ കെ.പി.സുകുമാരന്‍,മുന്‍ പ്രസിഡന്റ് പി.വി.കൃഷ്ണന്‍, രാ മകൃഷ്ണന്‍ ശിവജി നഗര്‍,രാജുകൂളിക്കാട്,ടി.സുകുമാരന്‍, എം.ഗോവിന്ദന്‍ മാസ്റ്റര്‍,കെ.മോഹനന്‍, ഉണ്ണികൃഷ്ണന്‍ കുന്നത്തുമൂല,ക്ഷേത്ര മാതൃസമിതി സെക്രട്ടറി പി.ഇന്ദിര തുടങ്ങിയവരും മറ്റു ക്ഷേത്രവിശ്വാസികളും സംബന്ധിച്ചു. ക്ഷേത്രപരിധിയില്‍പ്പെട്ട അര്‍ഹരായ കുടുംബാംഗങ്ങള്‍ക്ക് ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, സേവാപ്രവര്‍ത്തനങ്ങള്‍, മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എ ന്നീ കാര്യങ്ങള്‍ക്കാണ് സേവാഭണ്ഡാരത്തില്‍നിക്ഷേപിക്കപ്പെടുന്ന തുക ചെലവഴിക്കുക. ബാങ്ക് അക്കൗണ്ട് വഴിയും, ഗൂഗിള്‍ പേ, ഫോണ്‍പേ, എന്നീ മാധ്യമങ്ങളിലൂടെയും സംഭാവന ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

error: Content is protected !!