പെരിയ: പെരിയ വില്ലേജാഫീസിലെത്തുന്ന പെരിയയിലെ ജനങ്ങള്‍ക്ക് വില്ലേജാഫീസറുടെ സേവനത്തിനായി ഇ നിയും കാത്തിരിക്കണം. നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആരോഗ്യ കേന്ദ്രങ്ങളും എണ്ണമറ്റ കച്ചവടസ്ഥാപനങ്ങളുമുള്ള പെരി യയില്‍ വില്ലേജാഫീസറില്ലാ തായിട്ട് ഒന്നര മാസം കഴിഞ്ഞു. സ്പെഷ്യല്‍ വില്ലേജാഫീറാകട്ടെ വര്‍ദ്ധിച്ചു വരുന്ന ജോലി ഭാരം കാരണം എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ്. വില്ലേജ് അസിസ്റ്റന്റിന്റെ തസ്തിക ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. സ്ഥലം മാറിപ്പോയ വില്ലേജ് അസിസ്റ്റന്റിന് പകരം നിയമനം നടത്താത്തതും നിലവില്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നുണ്ട്. ആവശ്യങ്ങള്‍ നിറവേറ്റാനാവാതെ ഓരോ പ്രാവശ്യവും ഓഫീസ് കയറിയിറങ്ങുന്ന പാവം നാട്ടുകാര്‍ക്ക് മുന്നില്‍ തന്റെ നിസ്സഹയവസ്ഥ പറയാന്‍ പോലുമാവാതെ കുഴങ്ങുകയാണ് സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍. ജില്ലാ ഭരണാധികാരി കൂടിയായ കളക്ടര്‍ ഇടപെട്ട് എത്രയും പെട്ടെന്ന് ഇ തിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്
