ഖേലോ ഇന്ത്യ അസ്തിമ ജൂഡോ വുമണ്‍സ് ലീഗ് ചാമ്പ്യന്‍ഷിപ്പ്:പെരിയ ടോപ് ഗണ്‍ അക്കാദമി ചാമ്പ്യന്‍മാരായി; ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലര്‍ ടി.വി.മദനന്‍ ഉദ്ഘാടനം ചെയ്തു

പാലക്കുന്ന്:ഖേലോ ഇന്ത്യ അസ്മിത ജൂഡോ വുമണ്‍സ് ലീഗ് ചാമ്പ്യന്‍ഷിപ്പ് പാലക്കുന്നു ഗ്രീന്‍വുഡ്സ് സ്‌കൂളില്‍ വെച്ച് നടന്നു. കേരളത്തിലെ 12 സെന്ററുകളിലയാണ് ചാപ്യന്‍ഷിപ് സംഘടിപ്പിച്ചത്. കാസര്‍കോട് സെന്ററുകളില്‍ നിന്ന് 70 ഓളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.ആദ്യമായാണ് ജില്ലയില്‍ വുമണ്‍സ് ലീഗ് നടത്തുന്നത് ജില്ലാ സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍ സെക്രട്ടറി ടി വി മദനന്‍ ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജൂഡോ അസോസിയേഷന്‍ സെക്രട്ടറി രാജന്‍ സ്വാഗതം പറഞ്ഞു. കേരള ജൂഡോ അസോസിയേഷന്‍ ജോ: സെക്രട്ടറി പി വി ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു.വാശിയേറിയ മല്‍സരങ്ങളില്‍ പെരിയ ടോപ് ഗണ്‍ അക്കാദമി ചാമ്പ്യന്മാരായി.രണ്ടാം സ്ഥാനം ജി എം എം എ ചെറുവത്തൂരും നേടി. ജില്ലാ അത്ത്‌ലറ്റിക്ക് അസോസിയേഷന്‍ പ്രസിഡന്റ് വിജയകൃഷ്ണന്‍ മാസ്റ്റര്‍ വിജയികള്‍ക്ക് ട്രോഫികള്‍വിതരണംചെയ്തു.

error: Content is protected !!