കാഞ്ഞങ്ങാട് : ചെന്നൈയില്‍വെച്ചു നടന്ന കൊറിയന്‍ ആയോധന കലയായ ഇല്‍ഡോ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ. പബ്ലിക് സ്‌കൂള്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ജാന്‍വി ജസ്‌ന വിപിന്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. കൂടാതെ ഇന്‍ര്‍നാഷണല്‍ തൈക്കോണ്ടോ സൗത്ത്,വെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനുവേണ്ടി ഒരു സ്വര്‍ണവും ഒരു വെങ്കല മെഡലും ജാന്‍വി സ്വന്തമാക്കി. സ്‌കൂളിനായി അഭിമാനകരമായ നേട്ടം കൈവരിച്ച ജാന്‍വിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോര്‍ജ്ജ് പുഞ്ചായില്‍ അഭിനന്ദിച്ചു.
