കാഞ്ഞങ്ങാട് : പള്ളിക്കര പൂച്ചക്കാട്ടെ ഹോട്ടലില്‍ നിന്നും ഷവര്‍മ്മ കഴിച്ച 15 ഓളം കുട്ടികള്‍ അസ്വസ്ഥതയും ഛര്‍ദ്ദിയും അനുഭവപെട്ട് ആശുപത്രിയില്‍ ചികില്‍സ തേടി. പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് ഷാക്കിയ (13), നഫീസ മന്‍സ (13), നഫീസത്ത് സുല്‍ഫ (13) തുടങ്ങി 15 കുട്ടികളെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയില്‍ നബിദിനാഘോഷ പരിപാടിയില്‍ ഭക്ഷണം വിളമ്പിയിരുന്നു. പള്ളി പരിസരത്ത് പാചകം ചെയ്ത ഭക്ഷണം തികയാതെ വന്നതോടെ ശേഷിച്ച വര്‍ക്ക് തൊട്ടടുത്തുള്ള ഹോട്ടലില്‍ നിന്നും ഷവര്‍മ്മ വാങ്ങി നല്‍കി. ഇത് കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായതെന്നാണ് പരാതി. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും ആരോഗ്യ വകുപ്പും സ്ഥലത്തെത്തി.
