സംസ്ഥാന സബ് ജൂനിയര്‍ ടെന്നിക്കോയ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ജില്ലയെ ആകര്‍ഷും, തന്‍മയ ബിജുവും നയിക്കും

കാഞ്ഞങ്ങാട്: ആലപ്പുഴ ജില്ലയിലെ ചിന്‍മയ വിദ്യാലയ സീനിയര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചെങ്ങന്നൂര്‍ വെച്ച് നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ ടെന്നിക്കോയ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ആണ്‍കുട്ടികളുടെ ടീമിനെ ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എ ആകര്‍ഷും, പെണ്‍കുട്ടികളുടെ ടീമിനെ ഗുരു ചന്തുപ്പണിക്കര്‍ സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ തന്‍മയ ബിജുവും നയിക്കും. ആണ്‍കുട്ടികളുടെ ടീം അംഗങ്ങള്‍ –
എ . ആകര്‍ഷ്, പി. വി. നയന്‍ ജ്യോതിസ്, നിഹാല്‍ എസ്. ചന്ദ്രന്‍, കെ. ആദിഷ്, ടി. ഭഗത്ത് കൃഷ്ണ, ടി. ജഗത്ത് കൃഷ്ണ.
പെണ്‍കുട്ടികളുടെ ടീം അംഗങ്ങള്‍ തന്‍മയ ബിജു, എ. ശ്രീലക്ഷ്മി, കെ. ശ്രിയ സത്യ, പി. കെ. നൈനിക ഷിബു, എ. ആവണി, കെ. വി. തീര്‍ത്ഥ. എ. അക്ഷത്, നന്ദകിഷോര്‍ എന്നിവരാണ് പരിശീലകര്‍, കെ. സത്യന്‍, സി. നീലിമ എന്നിവരാണ് ടീം മാനേജര്‍മാര്‍.

 

error: Content is protected !!