നാടിനാകെ ആവേശമായി കാര്‍ത്തിക നിത്യാനന്ദ കലാ കേന്ദ്രം ഓണാഘോഷം

കാഞ്ഞങ്ങാട്: നാട്ടിലെ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തത്തില്‍ കലാസാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ എന്നും നാടിനോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന കാര്‍ത്തിക നിത്യാനന്ദ കലാ കേന്ദ്രം ഓണാഘോഷം നടത്തി.കമ്പവലി,ഇഷ്ടിക പിടുത്തം,ചട്ടി പൊട്ടിക്കല്‍, മ്യൂസിക്കല്‍ ചെയര്‍,പാസിംഗ് ദ ബോള്‍ പൂക്കള മത്സരം തുടങ്ങിയ കായിക മത്സരങ്ങളും രാത്രി അംഗന്‍വാടികുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും നടന്നു.മത്സര വിജയികള്‍ക്ക് സിനിമാതാരം അപര്‍ണ ഹരി സമ്മാനങ്ങള്‍ നല്‍കി.ക്ലബ്ബ് പ്രസിഡന്റ് ശിവചന്ദ്രന്‍ കാര്‍ത്തിക അധ്യക്ഷത വഹിച്ചു. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച ക്ലബ്ബ് പ്രവര്‍ത്തന പരിധിയിലെ ആളുകള്‍ക്ക് ആദരവ് നല്‍കി.കലാകേന്ദ്രം വനിതാവേദി പ്രസിഡന്റ് ബിന്ദു ശശി സംസാരിച്ചു.ആഘോഷ കമ്മറ്റി ചെയര്‍മാന്‍ കെ പി അനില്‍ കുമാര്‍ സ്വാഗതവും, കലാകേന്ദ്രം സെക്രട്ടറി ദിവ്യേഷ് മോനാച്ച നന്ദിയും പറഞ്ഞു.

 

error: Content is protected !!