അമ്പലത്തറ : നബിദിന ഘോഷയാത്രയ്ക്ക് എത്തിയ 15 കാരിയെ പിഡിപ്പിക്കാൻ ശ്രമിച്ച ഉസ്താദിനെ അമ്പലത്തറ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു പള്ളിയില്‍ ഉസ്താദ് ജോലി ചെയ്തു വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി ബാസിത് (30) നെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
