സി.എച്ച് മുഹമ്മദ് കോയ നവോത്ഥാന നായകന്‍ :മുബാറക് ഹAസൈനാര്‍ ഹാജി

കാഞ്ഞങ്ങാട്: ആധുനിക കരേളത്തിന്റെ ശില്പിയും സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി സര്‍വ്വതും സമര്‍പ്പിച്ച വ്യക്തിത്വത്തിന്നുടമയുമായിരുന്നു സി.എച്ച് മുഹമ്മദ് സാഹിബെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി അഭിപ്രായപ്പെട്ടു. മലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമമാണ് ഇന്ന് കാണുന്ന വിദ്യാഭ്യാസ വിപ്ലവം സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സി.എച്ച് മുഹമ്മദ് കോയയുടെ ജീവിതത്തെ ആസ്പദമാക്കി നാസര്‍ കല്ലൂരാവി രചിച്ച പ്രിയപ്പെട്ട സി.എച്ച് പുസ്തക പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ബഷീര്‍ ചിത്താരി അധ്യക്ഷത വഹിച്ചു.
എം.കെ റഷീദ് ആറങ്ങാടി ഏറ്റട്ട വാങ്ങി.വാര്‍ഡ് മെമ്പര്‍ മുഹമ്മദ് സുലൈമാന്‍ ,ബി എം കുഞ്ഞബ്ദുള്ള, സണ്‍ലൈറ്റ് അബ്ദുറഹ്‌മാന്‍, മജീദ് സംസാരിച്ചു. നാസര്‍ കല്ലുരാവി സ്വാഗതം പറഞ്ഞു.

 

error: Content is protected !!