21-ാം വര്‍ഷം ജില്ലാശുപത്രിയില്‍ രോഗികള്‍ക്കും സഹായികള്‍ക്കും തിരുവോണ സദ്യ നല്‍കി സേവാഭാരതി

കാഞ്ഞങ്ങാട് :ഇരുപത്തിഒന്നാം വര്‍ഷവും ജില്ലാആശുപത്രിയില്‍ വിഭവസമൃദ്ധമായ തിരുവോണ സദ്യ രോഗികള്‍ക്കും സഹായികള്‍ക്കും  സേവാഭാരതി വിതരണം ചെയ്തു. റിട്ട.കേണല്‍ പി. ദാമോദരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കഴിഞ്ഞ 21-ാമത് വര്‍ഷമായി സമൂഹത്തിന്റെ വിവിധ മേഖലകളിലെ നിര്‍ദ്ധനരും നിരാലംബരുമായ സഹജീവികള്‍ക്ക് അന്നവും അഭയവും നല്‍കി വരുന്ന സേവാഭാരതിയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് ഉദ്ഘാടകന്‍ പറഞ്ഞു.സേവാഭാരതി പ്രസിഡന്റ് ഗുരുദത്ത് റാവു അദ്ധ്യക്ഷം വഹിച്ചു.
എല്ലാം മാസത്തിലും കാരുണ്യ യാത്ര നടത്തി 100ാം തവണ പൂര്‍ത്തിയാക്കി മൂകാംബിക ട്രാവല്‍സ് ബസ് ഉടമ വിദ്യാധരന്‍ കാട്ടൂര്‍ ചടങ്ങില്‍ ആദരിച്ചു. ജില്ലാ സേവാ പ്രമുഖ് വി ഗോവിന്ദന്‍ , സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് കെ. വി ലക്ഷ ലക്ഷ്മണന്‍, സേവസംഘടന സെക്രട്ടറി കെ.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സേവാഭാരതി സെക്രട്ടറി ഗീത ബാബുരാജ് സ്വാഗതം പറഞ്ഞു. പി.ബാബു പുല്ലൂര്‍, എ. വേലായുധന്‍, സേവാ എക്‌സിക്കുട്ടീവ് അംഗങ്ങള്‍ ,വൃദ്ധ സദനം, ബാലസദനം ഭാരവാഹികളായ കെ. ബാലകൃഷ്ണന്‍, പി. സുനില്‍ ചെമ്പിലോട്ട്, പീതാംബരന്‍ കല്യാണം, ശ്രീധരന്‍ ചെമ്പിലോട്ട്, സേവാ ട്രഷറര്‍ ഗണേശ് റാവു, ഓഡിറ്റിങ്ങ് വിഭാഗം അമിത്ത്കുമാര്‍, യു ആര്‍ .രാജു,രാധാകൃഷ്ണന്‍ കാഞ്ഞങ്ങാട്, കൃഷ്ണന്‍ അരയി, ബിന്ദു ടീച്ചര്‍ തുടങ്ങിയവരും പങ്കെടുത്തു.

error: Content is protected !!