കിളിയളം ബാനം വരഞ്ഞുര്‍ റൂട്ടില്‍ പുതുതായി യാത്ര ആരംഭിച്ച ബസിന് ചാങ്ങാട് പൗരാവലിസ്വീകരണം നല്‍കി

കരിന്തളം: കിളിയളം ബാനം വരഞ്ഞുര്‍ റൂട്ടില്‍ പുതുതായി യാത്ര ആരംഭിച്ച ദേവാര്‍ച്ചന ബസ്സിന് ചാങ്ങാട് വെച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ സ്വീകരണം സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ കെ വി അജിത് കുമാര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ഉദ്ഘാടനം ചെയ്തു. പി നാരായണന്‍, എം രാജേഷ് പുതുക്കുന്ന് എന്നവര്‍ സംസാരിച്ചു.കെ ബാലകൃഷ്ണന്‍ സ്വാഗതവും സി നാരായണന്‍ നായര്‍ നന്ദിയും പറഞ്ഞു. നാട്ടുകാരുടെ ഏറെക്കാലത്തെ ആഗ്രഹമാണ് യാഥാര്‍ത്ഥ്യമായത് സംസ്ഥാന സര്‍ക്കാരിന്റെ കിഫ് ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 28 കോടി രൂപ മുടക്കിയാണ് വരഞ്ഞൂര്‍ ബാനം റോഡും കിളിയളം പാലവും നിര്‍മ്മിച്ചത്. ഒരു കെഎസ്ആര്‍ടിസി ബസ് കൂടി ഇതിലേ അനുവദിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

 

error: Content is protected !!