കുറ്റിക്കോല്‍ : കരിവേടകം പള്ളിപറമ്പ് റോഡ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 5- ലക്ഷം രൂപ വകയിരുത്തി 121 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രിറ്റ് നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തികരിച്ച് ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു കരിവേടകം സെന്റ് മേരീസ് മേരിപുരം ഇടവക വികാരി റവ:ഫാ. ജോര്‍ജ് വെള്ളരിങ്ങാട്ട്. വാര്‍ഡ് മെമ്പര്‍ ജോസ് പാറത്തട്ടേല്‍ അധ്യക്ഷത വഹിച്ചു. സണ്ണിക്കുട്ടി കാഞ്ഞിരത്തുമൂട്ടില്,ജോളി പാറേക്കാട്ടില്‍, ബെന്നി കുന്നത്ത്, ടോമി കോലത്ത്,ബീന നാരായണന്, നാരായണി ബിജു, ബിന്ദു മോഹനന് എന്നിവര്‍സംസാരിച്ചു.
