മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള ഫര്‍ണിച്ചര്‍ വിതരണം നടത്തി ;അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉദ്ഘാടനം നിര്‍വഹിച്ചു

കാഞ്ഞങ്ങാട് : അജാനൂര്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള ഫര്‍ണിച്ചര്‍ വിതരണം നടത്തി. 2024-25വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.മീന അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ രവീന്ദ്രന്‍. കെ, അശോകന്‍ ഇട്ടമ്മല്‍ ,ഹംസ സി .എച്ച്, സതി.കെ, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ .മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് ഓഫീസര്‍ അബ്ദുള്ളക്കുഞ്ഞി സ്വാഗതം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മക്കളായ 20 പേര്‍ക്കാണ് തടികൊണ്ടുള്ള മേശയും കസേരയും അടക്കമുള്ള പഠനോപകരണങ്ങള്‍ വിതരണംചെയ്തത്.

error: Content is protected !!