കാഞ്ഞങ്ങാട് : കേരള പ്രവാസി സംഘം കാസര്‍ക്കോട് ജില്ലാ കമ്മിറ്റി ഇറാനില്‍ ഇസ്രായേല്‍ ആക്രമണം പശ്ചിമേഷ്യന്‍ പ്രവാസികള്‍ കടുത്ത ആശങ്കയില്‍ ഇസ്രായേല്‍ നടത്തിയ ഏകപഷീയ ആക്രമണത്തില്‍ പ്രതിഷേധിച്ചു കൊണ്ടും യുദ്ധവിരുദ്ധ പ്രതിഷേധ സദസ് 23 ന് 4 മണിക്ക് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ വെച്ച് സംഘടിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഒ നാരായണന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള, ജില്ലാ സെക്രട്ടറി ചന്ദ്രന്‍, ജില്ലാ ട്രഷറര്‍ പി പി സുധാകരന്‍, എം ഗിരീഷ്, ഷാജി എടമുണ്ട, വിജയന്‍, സുമേഷ്, പ്രമീള എന്നിവര്‍ സംസാരിച്ചു.
