കാഞ്ഞങ്ങാട് : ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ഹോസ്ദുര്‍ഗ് യൂണിറ്റ് തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് കാഞ്ഞങ്ങാട് ബാര്‍ അനക്സ് ഹാളില്‍ വെച്ച് നടന്നു.ഭാരതീയ അഭിഭാഷക പരീക്ഷത്ത് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ജില്ലാ യൂണിറ്റ് തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് യൂണിറ്റിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് കാസര്‍കോട് ജില്ല അഭിഭാഷക പരിഷ ത്തിന്റെ പ്രസിഡന്റ് അഡ്വ. എസി അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. അഭിഭാഷക പരിഷത്തിന്റെ ഹോസ്ദുര്‍ഗ് യൂണിറ്റ് പ്രസിഡന്റ് അഡ്വക്കേറ്റ് എ മണികണ്ഠന് അദ്ധ്യക്ഷത വഹിച്ചു. പുതുതായിമെമ്പര്ഷിപ്പ് എടുത്ത ഹോസ്ദുര്‍ഗ്ഗ് യൂണിറ്റിലെ അഡ്വ. ഗോപിക, അഡ്വ. ജ്യോതിക റാണി എന്നിവര്‍ക്ക് അംഗത്വ വിതരണം നല്കി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ ജി .അനില്‍ , അഡ്വ. വി ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അഡ്വ. കെ ഉണ്ണികൃഷ്ണന് സ്വാഗതവും, ട്രഷറര്‍ നവീന്‍ ശങ്കര്‍ നന്ദിയും പറഞ്ഞു
