പെരിയ ഡോ. അംബേദ്കര്‍ കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ഒരു അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

പെരിയ :എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരു പോലെ പഠിക്കാനുള്ള അവകാശവും, അവസരവും ഉറപ്പാക്കുന്ന ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്റെ മഹത്വം വെളുപ്പെടുത്തിക്കൊണ്ട് പെരിയ ഡോ. അംബേദ്കര്‍ കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ഒരു അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. ബേക്കല്‍ ബി.ആര്‍. സി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ പി. സീമ ക്ലാസ്സ് കൈകാര്യം ചെയ്തു. സമാനതകളെക്കാള്‍ ഭിന്നതയെ ആദരിക്കണമെന്നും, ഭിന്നശേഷി കുട്ടികളെയും, സാമൂഹികമായും, സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികളെയും നമ്മള്‍ ചേര്‍ത്ത് നിര്‍ത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക എന്നതായിരുന്നു പ്രധാന സന്ദേശം. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍ . രാമസ്വാമി അധ്യക്ഷത വഹിച്ചു. അധ്യാപിക റാണിപദ്മ സ്വാഗതവും വിദ്യാര്‍ഥി പ്രതിനിധി ഗായത്രി ഗോപാല്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!