ഷാര്‍ജ : മൊടഗ്രാമം ശ്രീ ധര്‍മ്മശാസ്ത ക്ഷേത്ര പുനപ്രതിഷ്ഠ ബ്രഹ്‌മകലശ മഹോത്സവത്തിനായി യുഎ ഇയില്‍ രൂപീകരിച്ച ആഘോഷ കമ്മിറ്റിയുടെ പിരിച്ചുവിടല്‍ ചടങ്ങും, യു എ ഇ കൂട്ടായ്മയുടെ ജനറല്‍ ബോഡി യോഗവും നടന്നു. ഷാര്‍ജയിലെ റഫീഖാസ് റെസ്റ്റോറന്റില്‍ നടന്ന യോഗം മാധവന്‍ കാഞ്ഞങ്ങാട്, വേങ്ങയില്‍ നാരായണന്‍ നായര്‍, മുരളി രാവണീശ്വരം എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. നാരായണന്‍ പൂത്തങ്കല്ല് അദ്ധ്യക്ഷനായി. ബാലകൃഷ്ണന്‍ ഗുരുപുരം, നാണു ബാത്തൂര്‍, ഉണ്ണി കൊച്ചി, അശോകന്‍ ഇരിയ, ജയേഷ് മുളവന്നൂര്‍, പ്രമോദ് പൊടവടുക്കം തുടങ്ങിയവര്‍ സംസാരിച്ചു.രതീഷ് അഞ്ചാംവയല്‍ സ്വാഗതവും, മധു കാരാക്കോട് നന്ദിയും പറഞ്ഞു. യു എ ഇ കൂട്ടായ്മയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
നാരായണന്‍ പൂത്തങ്കല്‍, നാണു ബാത്തൂര്‍,ഫല്‍ഗുണന്‍ കമ്പിക്കാനം, മധുസൂധനന്‍ കാരാക്കോട്, മാധവന്‍ കാഞ്ഞങ്ങാട്, അഭയന്‍ വഴക്കോട്,
മധു വയമ്പ്, ബാലകൃഷ്ണന്‍ഗുരുപുരം, പ്രമോദ് പൊടവടുക്കം (രക്ഷാധികാരിമാര്‍). അരുണ്‍ പ്രസാദ് മുണ്ടോട്ട് (പ്രസിഡന്റ്). രാധാകൃഷ്ണന്‍ പെരിയടത്ത്, ഉണ്ണി കൊച്ചി (വൈസ് പ്രസിഡന്റ്മാര്‍ ) , പ്രശാന്ത് മൊട്ടമ്മല്‍ (സെക്രട്ടറി). ശ്രീനാഥ് മൊടഗ്രാമം, രതീഷ് അഞ്ചാംവയല്‍ (ജോയിന്റ് സെക്രട്ടറിമാര്‍),
കൃപേഷ് പുതുച്ചിറ (ട്രഷറര്‍), മുരളികൃഷ്ണന്‍ പെരിയടത്ത് (ജോയിന്റ് ട്രഷറര്‍). തുളസി പനക്കാല്‍ (കോ-ഓര്‍ഡിനേറ്റര്‍).എക്‌സിക്യൂട്ടീവ് അംഗങ്ങള്‍:
വിജയന്‍ കൊടവലം, ശ്രീജേഷ് മൂലത്തോട്ടം, വിപിന്‍രാജ് പറക്കളായി, ദിനീഷ് പൂതങ്ങാനം, കമലാക്ഷന്‍ കളപ്പുരക്കാല്‍, സത്യന്‍ ചുണ്ണംകുളം, ഉണ്ണികൃഷ്ണന്‍ തായങ്കട, വിശ്വംഭരന്‍അഞ്ചാംവയല്‍, ദീപേഷ് മൊടഗ്രാമം, അജയന്‍ കൊച്ചി, അശോകന്‍ ഇരിയ, വിനീഷ് മുണ്ടപ്ലാവ്, ജയേഷ് മുളവന്നൂര്‍, സജീഷ് മുളവന്നൂര്‍, മുരളി മുളവന്നൂര്‍, മനു കുളത്തിങ്കാല്‍, ജയകൃഷ്ണന്‍മൂലതോട്ടം, ജയറാം തായങ്കട, ബാലു കാരാക്കോട്, ചന്ദ്രജിത്ത്തട്ടാംകുണ്ട്.
