നീലേശ്വരം: കരിന്തളം പഞ്ചായത്തിലെ നെല്ലിയടുക്കത്തിനടുത്ത് കിളിയത്ത് ചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
മറ്റെവിടെ നിന്നെങ്കിലും ഒഴുക്കില്‍പ്പെട്ട് എത്തിയതാകാമെന്ന് സംശയിക്കുന്നു. തോട്ടിലെ മരങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന നിലയിലാണ്
മൃതദേഹം ഉള്ളത്. നീലേശ്വരം എസ് ഐ കെ വി രതീശനും സംഘവും സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.
