കോട്ടച്ചേരി ബദ്രിയ മസ്ജിദ് ഭരണ സമിതി ഭാരവാഹികള്‍; പി.എം.ഹസ്സന്‍ ഹാജി പ്രസിഡന്റ്, റഷീദ് ഹാജി ജനറല്‍ സെക്രട്ടറി, തവക്കല്‍ എം.കെ.അബ്ദുള്‍ ഖാദര്‍ ഹാജി ട്രഷറര്‍

കാഞ്ഞങ്ങാട്:കോട്ടച്ചേരി ബദ്രിയ ജുമാമസ്ജിദ് ഭരണ സമിതി പ്രസിഡണ്ടായി പി.എം.ഹസ്സന്‍ ഹാജിയെയും ജനറല്‍ സെക്രട്ടറിയായി ടി.പി.അബ്ദുള്‍ റഷീദ് ഹാജിയെയും വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്തു. തവക്കല്‍ എം.കെ.അബ്ദുള്‍ ഖാദര്‍ ഹാജിയാണ് ട്രഷറര്‍. മറ്റുഭാരവാഹികള്‍: കെ.അബ്ദുള്‍ ഖാദര്‍ ഹാജി (പ്രസ്റ്റീജ് ) സി.എച്ച്.ആലികുട്ടി ഹാജി, പി.കെ.അബ്ദുല്ല കുഞ്ഞി,ഹമീദ് മദനി (വൈസ് പ്രസിഡണ്ടുമാര്‍ ), എം.സുലൈമാന്‍ (റവ സ്റ്റോര്‍)
ഷെറീഖ് കമ്മാടം, സി.എച്ച്. മൊയ്തീന്‍ കുഞ്ഞി, ബി.എ.റഫീഖ് (സെക്രട്ടറിമാര്‍ ). ഭാരവാഹികളുള്‍പ്പെടെ 23 അംഗ ഭരണസമിതിയെയും തെരെഞ്ഞെടുത്തു. ഭരണ സമിതിയുടെ നിയമാവലി അംഗീകരിച്ചതിന് ശേഷം നടന്ന ആദ്യ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പിന് വരണാധികാരി ടി.മുഹമ്മദ് അസ്ലാം നേതൃത്വം നല്‍കി. വാര്‍ഷിക പൊതുയോഗം ഖത്തീബ് അബ്ദുള്‍ റഹിമാന്‍ അഷ്‌റഫി ഉല്‍ഘാടനം ചെയ്തു. പി.എം.ഹസ്സന്‍ ഹാജി അദ്ധ്യക്ഷനായി. സി.യൂസഫ് ഹാജി,തെരുവത്ത് മൂസ്സ ഹാജി,സി.കെ.ആസിഫ്, സി.എച്ച്.സുലൈമാന്‍, കെ.അബ്ദുള്‍ ഖാദര്‍,അഷറഫ് കൊളവയല്‍, പി.കെ.ഖയൂം ഹാജി, പി.എം.ഫാറൂഖ്,ഫൈസല്‍ സൂപ്പര്‍,സലാം കേരള,ഖാലീദ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!