കരിന്തളം ചിമ്മത്തോട് ഹാപ്പി ഫാമിലി വാട്സ് ആപ്പ് കൂട്ടായ്മയുടെ  കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

കരിന്തളം:ചിമ്മത്തോട് ഹാപ്പി ഫാമിലി വാട്സ് ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ചിമ്മത്തോട് ഉന്നതിയില്‍ വെച്ച് കുടുംബസംഗമവും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പരിപാടി എണ്ണപ്പാറ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ : കൃപേഷ് ഉദ്ഘാടനം ചെയ്തു. എം അമ്പുഞ്ഞി അധ്യക്ഷത വഹിച്ചു . ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് നേടിയ കരിന്തളം വില്ലേജ് ഓഫീസര്‍ കെ രാധിക ,മുന്‍ പഞ്ചായത്ത് മെമ്പര്‍ ഉമേശന്‍ വേളൂര്‍, വേട പുലരി ഫ്രെയിം ഗാന രചയിതാവ് പ്രമോദ് കാപ്പാട്, ഡോ : സ്വാതി നാരായണന്‍, പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ച ലയ രാജന്‍, എംഎസ്സി ബി എഡ് മികച്ച വിജയം കൈവരിച്ച നിധി രാജന്‍ വേടപുലരി മ്യൂസിക്കല്‍ ആല്‍ബത്തിലെ മാസ്റ്റര്‍ നിരഞ്ജന്‍ മനിയേരി, ആദായ നികുതി ഓഫീസര്‍ പ്രദീപ് ഗോകുല്‍, വെള്ളരിക്കുണ്ട് കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും വിരമിച്ച വി രാജമോഹന്‍ , എസ്എസ്എല്‍സിക്ക് ഉന്നത വിജയം നേടിയ വിശാല്‍, കരിന്തളം പാലിയേറ്റീവ് നേഴ്സ് എം ശാന്ത തുടങ്ങിയവര്‍ സംസാരിച്ചു സിജു സ്വാഗതവും കുഞ്ഞിക്കൃഷ്ണന്‍ നന്ദിയും പറഞ്ഞു

 

 

error: Content is protected !!