നീലേശ്വരം:മാതൃഭൂമി കണ്ണൂര്‍ എഡിഷനില്‍ സബ് എഡിറ്ററായിരുന്ന രജിത് റാമിന്റെ സ്മരണയ്ക്കായി നീലേശ്വരം റെയില്‍വേ ഡവലപ്‌മെന്റ് കലക്റ്റീവും അദ്ദേഹത്തിന്റെ കുടുംബവും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ നാലാമത് രജിത് റാം എന്‍ഡോവ്‌മെന്റ് ഹോപ്പ് പിലാത്തറയ്ക്ക് സമ്മാനിച്ചു.പ്രശസ്ത ശില്‍പിയും സിനിമാ സംവിധായകനുമായ രാജീവ് അഞ്ചല്‍ ആണ് എന്‍ഡോവ്‌മെന്റ് സമ്മാനിച്ചത്.മാതൃഭൂമി നീലേശ്വരം ലേഖകന്‍ ശ്യാം ബാബു വെള്ളിക്കോത്ത് രജിത് റാമിനെ അനുസ്മരിച്ചു.എന്‍ ആര്‍ ഡി സി പ്രസിഡന്റ് പി.യു.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.ഡോ.വി.സുരേശന്‍ എന്‍ഡോവ്‌മെന്റ് ജേതാക്കളെ പരിചയപ്പെടുത്തി. എന്‍ ആര്‍ ഡി സി ക്ക് വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിട നിര്‍മ്മാണ ഫണ്ടിലേക്കുള്ള സംഭാവന ഡോ.കെ.സി.കെ.രാജ, ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍ ,സി.എം.സുരേഷ് കുമാര്‍ എന്നിവരില്‍ നിന്ന് കെ.എം.ഗോപാലകൃഷ്ണന്‍ ഏറ്റുവാങ്ങി.നീലേശ്വരം പ്രസ് ഫോറം ട്രഷറര്‍ ഡി.രാജന്‍, എം.വിനീത്, ജയമോഹന്‍, സി.എം സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
