രാജാ റോഡ് വികസനവും നഗരത്തില്‍ വാഹന പാര്‍ക്കിങ് സൗകര്യവും വേണം

നീലേശ്വരം : ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. നീലേശ്വരം രാജാറോഡ് വികസനം ഉടന്‍ നടപ്പാക്കണമെന്നും നഗരത്തില്‍ വാഹനപാര്‍ക്കിങ് സൗകര്യം ഒരുക്കണമെന്നും ആവശ്യമുന്നയിച്ചു. നീലേശ്വരം വ്യാപാരഭവനില്‍ നടന്ന യോഗം സമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ വി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വ്യാപാരികളുടെ മക്കളില്‍ ഇക്കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് ഉപഹാരവും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. സമിതി ജില്ലാ വൈസ് പ്രസിഡന്റ് ശിഹാബ് ഉസ്മാന്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി എ വിനോദ് കുമാര്‍, ട്രഷറര്‍ എം മുഹമ്മദ് അഷ്റഫ്, വൈസ് പ്രസിഡന്‍ുമാരായ കെ ചന്ദ്രശേഖരന്‍, ഡാനിയേല്‍ സുകുമാര്‍ ജേക്കബ്, സി വി പ്രകാശന്‍, സെക്രട്ടറിമാരായ സി എച്ച് അബ്ദുല്‍റഷീദ്, കെ എം ബാബുരാജ്, ശശിധരന്‍ പാണ്ടിക്കോട്, കെ എം തുളസിദാസ്, മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് സി പി ശ്രീധരന്‍, മര്‍ച്ചന്റ്സ് യൂത്ത് വിങ് പ്രസിഡന്റ് വി രാജന്‍, വനിതാ വിങ് പ്രസിഡന്റ് ജയലക്ഷ്മി സുനില്‍ എന്നിവര്‍ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി പി വി പവിത്രന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എം ജയറാം നന്ദിയുംപറഞ്ഞു.

error: Content is protected !!