പെരിയ: സാകുറ സയന്‍സ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ പങ്കെടുത്താന്‍ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അളകനന്ദ ജപ്പാനിലേക്ക്. നവോദയ വിദ്യാലയത്തിന്റെ ഹൈദരാബാദ് മേഖലയില്‍ ഉള്‍പ്പെടുന്ന കേരളം, കര്‍ണാടക, ഗോവ ആന്ധ്രപ്രദേശ്, ലക്ഷദ്വീപ്, അന്തമാന്‍,ലക്ഷദ്വീപ് എന്നി സ്ഥലങ്ങളിലെ നവോദയ വിദ്യാലയത്തില്‍ നിന്നുള്ള ഒരാള്‍ക്ക് മാത്രമാണ് ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഈ മാസം 13 മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമിന്റെ ജപ്പാനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും, ശാസ്ത്ര മേഖല സ്ഥാപനങ്ങളും
സന്ദര്‍ശനം നടത്തും. ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രതിഭാസമ്പന്നരായ വിദ്യാര്‍ഥികളാണ് ഈപ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. ഇന്ത്യ ഗവണ്മെന്റും നവോദയവിദ്യാലയങ്ങളുമാണ് ചെലവുകള്‍ വാഹിക്കുന്നത്. പടന്നക്കാട് കെ എസ് ഇ ബി സീനിയര്‍ അസിസ്റ്റന്റ് കെ.വി.വിനോദ് കുമാറിന്റെയും ഹോസ്ദുര്‍ഗ് വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് പി.സീമയുടെയും മകളാണ്.
സാകുറ സയന്‍സ് എക്സ്ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനി അളകനന്ദ ജപ്പാനിലേക്ക്
