വിഷരഹിത കാഞ്ഞങ്ങാട് പദ്ധതിയുമായി വിദ്യാര്‍ത്ഥികള്‍

കാഞ്ഞങ്ങാട് : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ജി.വി.എച്ച്. എസ് സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെയും കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലിന്റെയും നേതൃത്വത്തില്‍, കറിവേപ്പില  തൈകള്‍ നടല്‍ , പരിസ്ഥിതി പ്രതിജ്ഞ, ബോധവല്‍ക്കരണ ക്ലാസ്, ക്യാമ്പസ് ക്ലീനിംഗ് തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. കടകളില്‍ നിന്നും വാങ്ങുന്ന കറിവേപ്പിലകളില്‍ അടങ്ങിയിരിക്കുന്ന മാരകകീടനാശിനെകളെക്കുറിച്ച് ബോധവല്‍ക്കരിച്ച് സ്വന്തം വീടുകളില്‍ കറിവേപ്പ് തൈ നട്ടുപ്പിടിപ്പിച്ച് വിഷ രഹിത കറിവേപ്പില ഗ്രാമംസൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് ജി വി എച്ച് എസ് സ്‌കൂളിനു കീഴില്‍ ‘വിഷരഹിത കറിവേപ്പില കാഞ്ഞങ്ങാട് ” പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിച്ചത്. സ്‌കൂള്‍ പാചക തൊഴിലാളി രമണിക്കും പി ടി എ പ്രസിഡന്റ് എന്‍ ഉണ്ണികൃഷ്ണനും, ചേര്‍ന്ന് കറിവേപ്പില തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം എ അബ്ദുല്‍ ബഷീര്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. വിഷരഹിത കറിവേപ്പില ഗ്രാമം പദ്ധതിയുടെ ഭാഗമായി പരിസരത്തെ വീടുകളില്‍ കറിവേപ്പില തൈ നടല്‍കുന്നതിന്റെ ഭാഗമായി വിദ്യാദ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ പ്രഭാവതി നീലാംബരിയില്‍ വി. വിനോദ് കുമാറിന് കറിവേപ്പില തൈ നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.എസ്.അരുണ്‍
അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍ മഞ്ജു, കരിയര്‍ മാസ്റ്റര്‍ പി സമീര്‍ സിദ്ദീഖ് , സീനിയര്‍ അസിസ്റ്റന്റ് ശാരദ , രഞ്ജിത്ത്, എസ് സനിത, ലസ്ദ , സിന്ധു പി രാമന്‍, റോസ്‌മേരി , സിംജ മോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

error: Content is protected !!