സംസ്‌കൃതം വന്ന വഴിയിലെ ദേവഭാഷ

സന്തോഷ് ഒഴിഞ്ഞ വളപ്പ്

നമ്മുടെ പ്രിയപ്പെട്ട പല ഇന്ത്യന്‍ ദൈവങ്ങളും സംസ്‌കൃതത്തില്‍ ആശയവിനിമയം നടത്തുന്നവരാണ് അതാണ് ദേവഭാഷ സംസ്‌കൃതം എന്ന ചൊല്ലിന് ആധാരം ചങ്ക് പൊട്ടി മലയാളത്തില്‍ പ്രാര്‍ത്ഥിച്ചിട്ട് പലപ്പോഴും നമുക്ക് ഫലം കിട്ടാത്തത് അതുകൊണ്ടാണ് സംസ്‌കൃതത്തിന്റെ അക്ഷരമാലയ്ക്ക് ദേവനാഗരിലിപി എന്ന് പറയും പുരാതന ലിപിയാണ് ബ്രാഹ്‌മിയില്‍ നിന്നാണ് ഇത് ഉണ്ടായത് വലത്ത് നിന്ന് ഇടത്തോട്ട് എഴുതും ഖരോഷ്ഠിലിപിയും ഇടത്ത് നിന്ന് വലത്തോട്ട് എഴുതും ബ്രാഹ്‌മി ലിപിയും പുരാതന കാലത്ത് സിന്ധുനദീതട വാസികള്‍ക്ക് ഇടയില്‍ നിലവിലുണ്ടായിരുന്നവരുടെ ലിപിയില്‍ നിന്നാണ് ബ്രഹ്‌മി ലിപി ഉണ്ടായത് ഇതിന്റെ ഉത്തരേന്ത്യന്‍ രൂപമാണ് നാഗരി ലിപി ഗുജറാത്തിലെ നഗര പ്രദേശത്തെ ബ്രാഹ് മണര്‍ക്കിടയിലാണ് ഈ ലിപി പ്രചാരത്തിലുണ്ടായത് ഇന്ന് നമ്മുടെ ചില കോമഡി പറയുന്ന രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ ഭാഷയില്ലാ ലിപിയുണ്ട് മുഖഭാവത്തില്‍ ഗോഷ്ടി ലിപി എന്ന് ഇതിനെ പറയാം എം.എം.മണിയും പി.സി. ജോര്‍ജുമൊക്കെ തട്ടി വിടും ലിപി …. നാഗരി ലിപിയുടെ പരിഷ്‌കൃതരൂപമാണ് സംസ്‌കൃത ലിപിയായ ദേവനാഗരി സംസ്‌കൃതം ദേവവാണിയാണ്. സംസ്‌കൃതത്തിലെ ആദ്യകൃതി ര്‍ഗ്വേദമാണ് ഏഴായിരം കൊല്ലം മുമ്പ് തന്നെ ര്‍ഗ്വേദം വാമൊഴിയായി പ്രചരി ച്ചിരുന്നു ആരൂപപ്പെടല്‍ വഴി ഏഴായിരത്തിലേറെ വര്‍ഷങ്ങളുടെ പാരമ്പര്യo സംസ്‌കൃതത്തിനുണ്ട് പണ്ഡിതന്മാര്‍ ഈ കാലഘട്ടത്തെ അഞ്ച് ഘട്ടങ്ങളായി തരംതിരിക്കുന്നു ആവിര്‍ഭാവ കാലം ആഘട്ടത്തിന്റെ ദൈര്‍ഘ്യം എത്രയെന്ന് പറയാനാവില്ല എന്നാലും വളരെ നീണ്ട കാലയളവാകാന്‍ സാധ്യതയില്ല വേദങ്ങള്‍ എഴുതപ്പെട്ട കാലമാണ് വേദ കാലം വേദങ്ങളുടെ രചനാകാലത്തിന്റെ തുടക്കവും കൃത്യമായി പറയാനാവില്ല ചില ഗവേഷകര്‍ പറയുന്നത് ബി.സി. 3000 അടുത്ത് വേദ സൂക്തങ്ങള്‍ എഴുതി തുടങ്ങിയെന്ന് B.C. അഞ്ഞൂറോടെ അവ പൂര്‍ത്തിയായി അതായത് വേദ കാലം രണ്ടായിരത്തിയഞ്ഞൂറു വര്‍ഷം നീണ്ടുനിന്നു ഇതിഹാസങ്ങള്‍ രചിക്കപ്പെട്ട കാലമാണ് ഇതിഹാസകാലം വേദകാലത്തിന് തൊട്ടു മുമ്പോ അതിന് ശേഷമോ ആയിരിക്കും ഇതിന്റെ തുടക്കം വിശ്വോത്തര ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം എന്നിവ രചിക്കപ്പെട്ടത് ഈ കാലത്താണ് രണ്ടോ മൂന്നോ നൂറ്റാണ്ടുകളുടെ ദൈര്‍ഘ്യ o ഇതിഹാസകാലത്തിനില്ലെന്ന് പണ്ഡിത മതംB.C. മൂന്നാം നൂറ്റാണ്ട് മുതല്‍ 12ാം നൂറ്റാണ്ട് വരെ ഏതാണ്ട് പതിനഞ്ച് നൂറ്റാണ്ടുകള്‍ വരുന്നതാണ് കാവ്യനാടകാദികാലം അശ്വ ഘോഷന്‍, ഭാസന്‍, കാളിദാസന്‍ തുടങ്ങി ശ്രീഹര്‍ഷന്‍ വരെ ഒട്ടനവധി പ്രതിഭാശാലികള്‍ ഈ കാലയളവില്‍ സംസ്‌കൃതഭാഷയില്‍ ഉണ്ടായിരുന്നു.

 

error: Content is protected !!