ചെമ്പേരി-പാറക്കടവ്‌-റാണിപുരം റോഡരികിലെ കാടുകള്‍ വെട്ടിത്തെളിച്ചു ബിജെപി പ്രവര്‍ത്തകര്‍

പാണത്തൂര്‍: പനത്തടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ചെമ്പേരി-പാറക്കടവ്‌റാണിപുരം റോഡിന്റെ ഇരുവശങ്ങളിലുമായി കുളിയാട്ടംകുണ്ട് വരെയുള്ള ഭാഗത്തെ കാടുകള്‍ ബിജെപി എട്ടാം വാര്‍ഡ് സമിതിയുടെ നേതൃത്വത്തില്‍ വെട്ടിത്തെളിച്ചു. റോഡരികിലെ കാടുകള്‍ വളര്‍ന്നതുമൂലം യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലാണ് ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചത്.
വാര്‍ഡ് മെമ്പര്‍ എം. ഷിബു പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.
എസ്.ടി. മോര്‍ച്ച വെള്ളരിക്കുണ്ട് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.രതീഷ്, വാര്‍ഡ് സമിതി പ്രസിഡന്റ് രാഘവന്‍ പുല്ലടുക്കം, സെക്രട്ടറി രാജേഷ് പാറക്കടവ്, ട്രഷറര്‍ പിയൂസ് പാറക്കടവ്, വാര്‍ഡ് ഇന്‍ചാര്‍ജര്‍ ദാമു കേളപ്പങ്കയം, വൈസ് പ്രസിഡന്റ് പുരുഷോത്തമന്‍ കേളപ്പങ്കയം എന്നിവര്‍ നേതൃത്വം നല്‍കി.കമ്മിറ്റി അംഗങ്ങളായ വിപിന്‍ പുല്ലടുക്കം, പത്മകുമാര്‍ കുണ്ടുപ്പള്ളി, കുഞ്ഞിക്കണ്ണന്‍ പാറക്കടവ്, രാമചന്ദ്രന്‍ കേളപ്പങ്കയം, അനീഷ് പാറക്കടവ് തുടങ്ങിയവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

 

error: Content is protected !!