ഷാര്‍ജ :മടിക്കൈ പ്രവാസി അസോസിയേഷന്‍ വനിതാ ജനറല്‍ ബോഡി യോഗം ഷാര്‍ജ സെന്‍ട്രല്‍ ആര്‍കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു.
ഡോ. ജയ അനിത എബ്രഹാം ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് ഷോണിമാ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിന്ദു കണ്ണന്‍ സ്വാഗതം പറഞ്ഞു . എം പി എ
സെക്രട്ടറി ഉണ്ണി മടിക്കൈ, പ്രസിഡന്റ് പ്രമോദ് ബങ്കളം, ട്രഷറര്‍ ശ്രീധരന്‍ പെരിയേടത്, രക്ഷധികാരികളായ ഉമ്മവരന്‍, രാമ കൃഷ്ണന്‍, സോമചന്ദ്രന്‍, എം പി എ വൈസ് പ്രസിഡന്റ് ശ്രീലേഖ രാജന്‍ ,ബാലവേദി സെക്രട്ടറി മയൂഖാ മധു, പ്രസിഡന്റ് നന്ദഗോപന്‍, ബാലവേദി കോര്‍ഡിനേറ്റര്‍ രജിത അശോക് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ബിന്ദു കണ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അനഘ രാജു സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പുതിയ വനിതാ ഭാരവാഹികളുടെ പാനല്‍ എപി എ വൈസ് പ്രസിഡന്റ് ലേഖ രാജന്‍ അവതരിപ്പിച്ചു. പുതിയ വനിതാ ഭാരവാഹികള്‍ : പ്രസിഡന്റ് : ശുഭ സുമേഷ്,
വൈസ് പ്രസിഡന്റ് അനഘ ശരത്, സെക്രട്ടറി അനഘ രാജു,ജോ. സെക്രട്ടറി ശ്രുതി അജിത്ത് , ട്രഷറര്‍ രമ്യ നിധീഷ് , ജോ.ട്രഷറര്‍ ഗോപിക സുധീഷ്. ബാലവേദി ഭാരവാഹികള്‍ : അദ്വൈത് രാജ് ( പ്രസിഡന്റ്) ആവണി അശോക്(വൈസ് പ്രസിഡന്റ്), ശ്രീലക്ഷ്മി ശ്രീധരന്‍ ( സെക്രട്ടറി), ഇഷാന്‍ നാരായണന്‍( ജോയിന്റ്സെക്രട്ടറി).
മടിക്കൈ പ്രവാസി അസോസിയേഷന്‍ വനിതാ ജനറല്‍ ബോഡി യോഗം നടന്നു
