കാഞ്ഞങ്ങാട് : 30 വര്‍ഷത്തിന്റെ പാരമ്പര്യ തികവില്‍ കാഞ്ഞങ്ങാടിന്റെ സ്വര്‍ണഭരണ വിസ്മയമായ മിനാര്‍ ഗോള്‍ഡ് പരിഷ്‌കരിച്ച് ദി ഗ്രാന്‍ഡ് മിനാര്‍
ഗോള്‍ഡ് ആന്റ് ഡയമണ്ട് എന്ന പേരില്‍ ഈ മാസം 18 ന് രാവിലെ 10 ന് ബിസിനസ് രംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. മാര്‍ക്കറ്റിംഗ് വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് സി കെ ആസിഫ് നിര്‍വഹിച്ചു.
ദി ഗ്രാന്റ് മിനാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എന്‍ കെ ഹമീദ് അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറി ഐശ്വര്യ കുമാരന്‍, ട്രഷറര്‍ ആസിഫ് മെട്രോ,ജോയിന്റ് സെക്രട്ടറിമാരായ മഹേഷ്,ഫൈസല്‍ സൂപ്പര്‍, ദി ഗ്രാന്‍ഡ് മിനാര്‍ ഗോള്‍ഡ് മാര്‍ക്കറ്റിംഗ് ഹെഡ് കെ ഒ ബാബു മരുതന്‍കര, ഷേറും മാനേജര്‍ കെ വി രാജേഷ്, മാര്‍ക്കറ്റിംഗ് മാനേജര്‍മരായ സിദ്ദിഖ്, നാസര്‍ എന്നിവര്‍ സംബന്ധിച്ചു. ഉദ്ഘടനാഘോഷ ങ്ങളുടെ ഭാഗമായി വന്‍ ഓഫറുകള്‍ ഷോറും നല്‍കുന്നുണ്ട്. ഉദ്ഘാടന ദിവസം പര്‍ച്ചസ് ചെയ്യുന്നവരില്‍ നിന്നും ഓരോ മണിക്കൂറിലും നറുകെടുപ്പിലൂടെ ഗോള്‍ഡ് കോയില്‍ സമ്മാനം. ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ 10 പേര്‍ക്ക് 10000 രൂപവീതം സമ്മാനമായി നല്‍കും.ഉദ്ഘടന ദിവസം മുതല്‍ ജൂലൈ 18 വരെഡയമണ്ട് ആഭരങ്ങള്‍ക്ക് സ്റ്റോണിന്നും വില്‍യില്‍ 20 ശതമാനം ഡിസ്‌കൗണ്ടും നല്‍കും.
കാലത്തിനൊത്ത പ്രീമിയം ജ്വല്ലറി മോഡലുകള്‍, മനസ്സിനിണങ്ങുന്ന സ്‌പെഷ്യല്‍ ഡിസൈനര്‍ ആഭാരണങ്ങള്‍ തുടങ്ങി ഒരു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് എക്‌സ്പീരിയന്‍സ് ഇനി കാഞ്ഞങ്ങാടിന് ലഭിക്കുമെന്ന് ചെയര്‍മാന്‍ എന്‍ കെഹമീദ് പറഞ്ഞു
