രാജപുരം :പൂടങ്കല്ലില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അഭാവം പരിഹരിക്കണമെന്ന ആവശ്യപ്പെട്ട് ബി.ജെ പി കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റി പുടുംങ്കല്ലില് ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു. ബി ജെ പി ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി എ വേലായുധന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ചന്ദ്രന് പന്നിത്തോളം അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് വിനീത് കുമാര്‍, ജനറല്‍ സെക്രട്ടറി കെ.കെ വേണുഗോപാല്‍, ട്രഷറര്‍ കൃഷ്ണകുമാര്‍, ബാലകൃഷ്ണന് നായര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ശശിധരന് സ്വാഗതവും
സതി കോടോത്ത് നന്ദിയും പറഞ്ഞു.
പൂടങ്കല്ലില്‍ താലൂക്ക് ആശുപത്രിയില ഡോക്ടര്‍മാരുടെ അഭാവം പരിഹരിക്കണം: ബി ജെ പി; ധര്‍ണ്ണാ സമരം മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന് ഉദ്ഘാടനം ചെയ്തു
