കാഞ്ഞങ്ങാട്ട് തൊഴിലുറപ്പ് തൊഴിലാളികളുടെ പടുകൂറ്റന്‍ മാര്‍ച്ച്

കാഞ്ഞങ്ങാട്: തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നട പടിയില്‍ പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ കാഞ്ഞങ്ങാട് പട്ടണത്തില്‍ നടത്തിയ പടുകൂറ്റന്‍ മാര്‍ച്ചില്‍ ആയ്യിരങ്ങള്‍ അണിനിരന്നു. രാവിലെ മുതല്‍ തന്നെ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും വാഹനങ്ങളിലും മറ്റു മായെത്തിയവര്‍ നോര്‍ത്ത് കോട്ടച്ചേരിയില്‍ സംഗമിച്ച് ഒരു പ്രളയമായി നഗരത്തിലൂടെ നീങ്ങുകയായിരുന്നു ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിറെയായിരുന്നു മാര്‍ച്ച്. പദ്ധതി അട്ടിമറിച്ച് തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്ന് ഗ്രാമീണ ദരിദ്രരുടെ ജീവിതം തകര്‍ക്കുന്നതാണ് പുതിയ വിബിജി ആര്‍ എ എം ജി നിയമം ‘ഏറ്റെടുക്കാവുന്ന പ്രവര്‍ത്തികള്‍ കുറച്ചതും കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായും ഒഴിവാക്കിയതും 125 ദിവസം തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനം അസാധ്യമാക്കുന്നതുമാണ് പുതിയ നിയമം. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി.ജയരാജന്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി. ദിവാകരന്‍ അധ്യക്ഷനായി. എം എല്‍ എ മരായ എം. രാജഗോപാലന്‍ ,സി.എ ച്ച്. കുഞ്ഞമ്പു,
മുന്‍ എം.പി.പി. കരുണാകരര്‍. മുന്‍ എം എല്‍ എ മരായ കെ.വി.കുഞ്ഞിരാമന്‍,കെ . കുഞ്ഞിരാമന്‍,
യൂണിയന്‍ സംസ്ഥാനക്കമ്മറ്റിയംഗം എം.രാജന്‍, അഡ്വ.കെ.രാജ് മോഹന്‍ ,ജില്ലാ ട്രഷറര്‍ പാറക്കോല്‍ രാജന്‍,ഏ.വി.രമണി, കയനികുഞ്ഞിക്കണ്ണന്‍,പി.എ. രാജന്‍, പി.പി. സുകുമാരന്‍ , കെ.സന്തോഷ് കുമാര്‍ ,ജയകുമാരി, സേതു കാഞ്ഞങ്ങാട്, എം ജി. പുഷ്പ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഗൗരി പനയാല്‍ സ്വാഗതം പറഞ്ഞു. നോര്‍ത്ത് കോട്ടച്ചേരി കേന്ദ്രീകരിച്ച് മാര്‍ച്ച് ആരംഭിച്ചു.

 

error: Content is protected !!