കരയെ ഇല്ലാതാക്കുന്ന കടല്‍മണല്‍ ഖനനത്തിനെതിരെ ഗ്രീന്‍ മാര്‍ച്ച് നടത്തി; കാസര്‍കോട് ജില്ലാതല ഉദ്ഘാടനം പള്ളിക്കര ബീച്ചില്‍ മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് ജിതേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു.

ബേക്കല്‍ :കരയെ ഇല്ലാതാക്കുന്ന കടല്‍മണല്‍ ഖനനത്തിനെതിരെ അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വ്യാപകമായി ഗ്രീന്‍ മാര്‍ച്ച് നടത്തി. കാസര്‍കോട് ജില്ലാതല ഉദ്ഘാടനം പള്ളിക്കര ബീച്ചില്‍ മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് ജിതേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. ഭൂമിയും ആകാശവും വിലക്കെടുത്ത് ചൂഷണം ചെയ്യുന്ന മുതലാളിത്തം കടല്‍തീരത്തെയും വിലക്കെടുത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്.ഈ ചൂഷണം ബാധിക്കുന്നത് മല്‍സ്യ സമ്പത്തിനെയും അതുവഴി മല്‍സ്യതൊഴിലാളികളെയുമാണ്. താഴെത്തട്ടിലുള്ള ജനങ്ങളുടെ ജീവിതത്തെ കണക്കിലെടുക്കാതെ നടത്തുന്ന പ്രകൃതി ചൂഷണം എല്ലാ വിഭാഗം ജനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഈ ചൂഷണത്തെപ്രതിരോധിക്കേണ്ടത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്.
ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ബാനം ദിവാകരന്‍ സ്വാഗതം ആശംസിച്ച പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് ജി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എന്‍ എഫ് ഐ ഡബ്ല്യു ദേശീയ കൗണ്‍സിലംഗം പി ഭാര്‍ഗ്ഗവി, ജോയിന്റ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി നരേഷ് കുമാര്‍ കുന്നിയൂര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബിജു രാജ് സി കെ, യമുന രാഘവന്‍ ,ജില്ലാ ജോയിന്റ് സെക്രട്ടറി എസ് എന്‍ പ്രമോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.തുടര്‍ന്നു നടന്ന മാര്‍ച്ചിന് സംസ്ഥാന കൗണ്‍സിലംഗ ങ്ങളായ പ്രസാദ് കരുവളം ,പ്രദീപ് കുമാര്‍ പി പി ,കെ പ്രീത, അരുണ്‍ കുമാര്‍ ,ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ മനോജ് കുമാര്‍, നിഷ പി വി തുടങ്ങിയവര്‍നേതൃത്വംനല്‍കി.

error: Content is protected !!