മാവുങ്കാല്‍: പുതിയകണ്ടം അടിയാര്‍കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം പരിസ്ഥിതി ദിനാചരണത്തില്‍ വനപര്‍വ്വം പരിപാടി സംഘടിപ്പിക്കും. നാളെ വൈകിട്ട് 4 ന് കാവ് പരിസരത്ത് നടക്കുന്ന പരിപാടി മാധ്യമ പ്രവര്‍ത്തകന്‍ ഇ. വി. ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ വൃക്ഷതൈ ഏറ്റുവാങ്ങും. ചന്ദ്രബാബു മേലടുക്കം, കുമാരന്‍ കോമരം, അനില്‍ പുളിക്കാല്‍ എന്നിവര്‍ സംബന്ധിക്കും.
