കാഞ്ഞങ്ങാട് തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി യുവാവിന് ഗുരുതരം

കാഞ്ഞങ്ങാട് : ട്രെയിനില്‍ ഓടി കയറുന്നതിനിടെ കാല്‍ തെന്നി തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി യുവാവിന് ഗുരുതരം.
ഇന്ന് രാവിലെ 8.20 മണിയോടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. . അപകടത്തില്‍ പാലക്കാട് സ്വദേശി സുന്ദര (39) ന്റെ വലതു കാല്‍പാദം അറ്റുപോയി. ഇടതുകാലിനും നെറ്റിയിലും പരിക്കേറ്റു. അഗ്‌നിരക്ഷാസേനയെത്തി ജില്ലാശുപത്രിയിലേക്കു മാറ്റി. പിന്നീ ട് ഗുരുതരമായതിനാലും കൂടെ ആരുമില്ലാത്തതിനാലും സിവില്‍ ഡിഫന്‍സ് അംഗം എച്ച് അരുണ്‍ കുമാര്‍ ചെമ്മട്ടംവയലിന്റെ സഹായത്തോടെ
108 ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാല്‍പ്പണിക്കാരനാണ് സുന്ദരന്‍. ജോലിസംബന്ധമായ ആവശ്യത്തിന് മംഗലാപുരത്ത് എത്തി ഇന്ന് രാവിലെ എഗ്മോര്‍ എക്‌സ്പ്രസിന് തിരിച്ച് നാട്ടിലേക്ക് പോകുന്നതിനിടെ പാലഹാരം വാങ്ങാനായി കാഞ്ഞങ്ങാട് ഇറങ്ങിയതായിരുന്നു. ഇതിനിടെ ട്രെയിന്‍ മുന്നോട്ട് എടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഓടി കയറുന്നതിനിടെയാണ് അപകടം.

error: Content is protected !!