നീലേശ്വരം പേരോല്‍ സാര്‍വ്വജനിക ഗണേശോത്സവം: ആഘോഷ കമ്മിറ്റി രൂപീകരിച്ചു

നീലേശ്വരം: നീലേശ്വരം പേരോല്‍ ശ്രീഗണേശ മന്ദിരത്തിന്റെ ആഭിമുഖ്യത്തില്‍ ഇരുപത്തിഒന്നാമത് ഗണേശോത്സവം (വിനായക ചതുര്‍ത്ഥി ) ആഗസ്റ്റ് 27 ന് നടത്തുന്നതിനുള്ള ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പൈ ഉദ്ഘാടനം ചെയ്തു.
വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡണ്ട് കെ.രാമചന്ദ്രന്റെ അദ്ധ്യക്ഷനായി. ഉദയശങ്കര്‍പൈ, ഗണപതി കമ്മത്ത്, കെ.വി.സുനില്‍രാജ്, പി.നാരായണന്‍, സാഗര്‍ ചാത്തമത്ത്, ഗോപിനാഥന്‍ മുതിരക്കാല്‍, പ്രഭാകരന്‍ ചാപ്പയില്‍, സംഗീത വിജയന്‍ ,ഗീതാറാവു, വിനോദ് അരമന, ചന്ദ്രന്‍ മയിലിട്ട, കെ.ശ്രീധരന്‍ നായര്‍, കെ.പ്രസന്ന എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ എം.ഗോവിന്ദന്‍ നായര്‍ സ്വാഗതവും, വാസുദേവ കമ്മത്ത് നന്ദിയും പറഞ്ഞു. ആഘോഷ കമ്മിറ്റി ഭാരവാഹികളായി കെ.രാമചന്ദ്രന്‍ (ചെയര്‍മാന്‍), സാഗര്‍ ചാത്തമത്ത് (ജനറല്‍ കണ്‍വീനര്‍), എം.ഗോവിന്ദന്‍ നായര്‍ (ട്രഷറര്‍) എന്നിവരെ
തെരെഞ്ഞെടുത്തു.

ആദ്യ സംഭാവന ഡോ.കെ.സി.കെ.രാജ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എസ്.പൈക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. രക്ഷാധികാരികളായി ഡോ.കെ.സി.കെ.രാജ, എന്‍.എസ്.പൈ, എന്‍.വെങ്കിടേഷ് പ്രഭു, ലക്ഷ്മി നാരായണപ്രഭു,ഗണപതി കമ്മത്ത്, കെ.വി.സുനില്‍ രാജ്, രവി മടയന്‍ ,പി.നാരായണന്‍, വിനോദ് അരമന, ചന്ദ്രന്‍ മയിലിട്ട, പ്രകാശന്‍,സുധാമണി ടീച്ചര്‍ എന്നിവരെയും വിവിധ കമ്മിററി ചെയര്‍മാന്‍, കണ്‍വീനര്‍മാരായി
കെ.ശ്രീധരന്‍ നായര്‍, ദിനേശ്കരിങ്ങാട്ട്, പ്രഭാകരന്‍ ചാപ്പയില്‍, വാസുദേവ കമ്മത്ത്, ഗോപിനാഥന്‍ മുതിരക്കാല്‍, സന്തോഷ് കുമാര്‍.കെ, സംഗീത വിജയന്‍ ,ഗീതാറാവു, വിശ്വനാഥന്‍, ഗണേശന്‍, കാര്‍ത്യായനി, പ്രദീപന്‍ വട്ടപ്പൊയില്‍, സരള, പ്രസന്ന, ബേബി എന്നിവരെയുംതെരെഞ്ഞെടുത്തു.

error: Content is protected !!