അക്ഷരമധുരം നുകരാന്‍ എത്തിയ കുരുന്നുകള്‍ക്ക് മധുരവും വര്‍ണ്ണക്കുടകളും നല്‍കി കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വനിതാ വിംഗ്

കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് കടപ്പുറം ഗവണ്‍മെന്റ് ഫിഷറീസ് എല്‍പി സ്‌കൂളിലെ 45 ഓളം കുരുന്നുകള്‍ക്കാണ് മര്‍ച്ചന്റ്‌സ് അസോസിയേഷനിലെ വനിത മെമ്പര്‍മാരുടെ കൈത്താങ്ങ്.

മര്‍ച്ചന്‍സ് അസോസിയേഷന്‍ വനിതാ വിംഗിന്റെ സാമൂഹ്യ സേവന പദ്ധതി പ്രകാരമാണ് സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും വര്‍ണ്ണക്കുടകള്‍ ലഭ്യമാക്കിയത്.കാഞ്ഞങ്ങാട് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സി എച്ച് സുബൈദ ഇടപെടലിലൂടെയാണ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് എത്തിയത്. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂളില്‍ ഒരുക്കിയ ചടങ്ങില്‍ വെച്ച് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വനിതാ വിംഗ് പ്രസിഡണ്ട് ശോഭ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ കെ രാജന് കുടകള്‍ കൈമാറി. സാമൂഹ്യ സേവനരംഗത്ത് വനിതാ വിംഗ് നടത്തുന്ന ഇത്തരം ഇടപെടലുകള്‍ മാതൃകാപരമാണെന്ന് കുടകള്‍ ഏറ്റുവാങ്ങിയ ഹെഡ്മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കുട്ടികളുടെ ഈ അധ്യയന വര്‍ഷത്തെ മധുരതരമാക്കിക്കൊണ്ട് മുഴുവന്‍ കുട്ടികള്‍ക്കും മധുര പലഹാരവും വനിതാ വിംഗ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തു.സ്‌കൂള്‍ വികസന സമിതി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി എച്ച് സുബൈദ ഉദ്ഘാടനം ചെയ്തു. വനിതാ വിങ് സെക്രട്ടറി പ്രസന്ന കണ്മഷി, ട്രഷറര്‍ ഷീജ, ജോയിന്റ് സെക്രട്ടറി ബീന, രജനി, ലൈല, മായാ, സുധ ശോശാമ്മ, കവിത എന്നിവര്‍പങ്കെടുത്തു.

error: Content is protected !!