ഫല വൃക്ഷത്തോട്ടം ഒരുക്കാന്‍ വൃക്ഷ തൈകളുമായി ഒന്നാം ക്ലാസിലെ കുരുന്നുകള്‍; പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ എ വേലായുധന്‍ ഉദ്ഘാടനം ചെയ്തു

കോട്ടപ്പാറ : ഫല വൃക്ഷത്തോട്ടം ഒരുക്കാന്‍ വൃക്ഷ തൈകളുമായി ഒന്നാം ക്ലാസിലെ കുരുന്നുകള്‍.വാഴക്കോട് ഗവ. എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളാണ് ഞാനും വിദ്യാലയവും ഫലവൃക്ഷത്തണലില്‍ എന്ന പദ്ധതിയുടെ ഭാഗമായി പ്രവേശനോത്സവ ദിനം സ്‌കൂള്‍ മുറ്റത്ത്
ഫലവൃക്ഷ തൈകള്‍ നട്ടത്. പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ എ വേലായുധന്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് കെ വി ബിജു തുമ്പയില്‍ അധ്യക്ഷനായി. സ്ഥലം മറ്റത്തെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് വിട്ട് പോകുന്ന പ്രധാന അധ്യാപകന്‍ പി.കെ. ബിജു മാസ്റ്റര്‍ക്കും കെ.രോഹിണി ടീച്ചര്‍ക്കും യാത്രയയപ്പും നല്‍കി.ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോട്ടപ്പാറ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി സ്‌കൂള്‍ ബാഗും ഒന്നാം ക്ലാസിലെയും പ്രൈമറി കുട്ടികള്‍ക്കും വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലത്തറ യൂണിറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്തു.
വ്യാപാരി വ്യാവസായി ഏകോപന അമ്പലത്തറ യൂണിറ്റ് ട്രഷറര്‍ പി വി കുഞ്ഞിക്കണ്ണന്‍, കോട്ടപ്പാറ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി
വൈസ് പ്രസിഡന്റ് ഇ.രാധാകൃഷ്ണന്‍ കാരാക്കോട്, സെകട്ടറി ശ്യംകുമാര്‍, കെ.രോഹിണി ടീച്ചര്‍, എസ് എം സി ചെയര്‍മാന്‍ കെ പി സുകുമാരന്‍ , സിഡിഎസ് മെമ്പര്‍ ബിജിബാബു, സി വി തമ്പാന്‍,പി. ഗിരിജ എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപകന്‍ പി.കെ. ബിജു സ്വാഗതവും സ്റ്റാഫ്
സെക്രട്ടറി ബി നിഷാന്ത് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പായസ വിതരണവും നടന്നു

 

error: Content is protected !!