35 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന കുമ്പളപ്പള്ളി യു പി സ്‌കൂള്‍ പ്രധാനാധ്യാപകന് യാത്രയയപ്പ് നല്‍കി

കരിന്തളം: 35 വര്‍ഷത്തെ സേവനത്തിനു ശേഷം കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ ജോളി ജോര്‍ജ്ജിന് സ്‌ക്കൂള്‍ പിടിഎ ,എം പി ടി എ ,മാനേജര്‍,സ്റ്റാഫ് എന്നിവര്‍ ചേര്‍ന്ന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി.പിടിഎ-എം പി ടി എ ,മാനേജര്‍ ,സ്റ്റാഫ് എന്നിവരുടെ ഉപഹാരം ജോളിമാസ്റ്റര്‍ക്ക് നല്‍കി. പിടിഎ അംഗവും വിമുക്തഭടനുമായ ബിജു എ വി കൂടോല്‍ പൊന്നാടയണിയിച്ചു. പിടിഎ പ്രസിഡണ്ട് ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ മാനേജര്‍ കെ വിശ്വനാഥന്‍ ,എം പി ടി എ പ്രസിഡണ്ട് സിന്ധു വിജയകുമാര്‍,പി ടി.എ വൈസ് പ്രസിഡണ്ട് വാസു കരിന്തളം,ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് കെ പി ബൈജു,ബൈജു കൂലോത്ത്,ലോഹിതദാക്ഷന്‍,കെ പ്രശാന്ത്,സുരേഷ് വരയില്‍ എന്നിവര്‍ സംസാരിച്ചു സീനിയര്‍ അസിസ്റ്റന്റ് ഇന്ദുലേഖ പി വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ബിനു നന്ദിയും പറഞ്ഞു.

error: Content is protected !!