മാവുങ്കാല്‍: മലബാര്‍ ട്യൂഷന് സെന്ററിന്റെ വാര്‍ഷികവും എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും വിജയപര്‍വം 2025 വേറിട്ട അനുഭവമായി. നെല്ലിത്തറ പൂങ്കാവനം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നാടന്‍ കലാപ്രവര്‍ത്തകനും നാടക – ഷോര്‍ട്ട് ഫിലിം സംവിധായകനുമായ ഉദയന്‍ കുണ്ടം കുഴി ഉദ്ഘാടനം ചെയ്തു. രക്ഷാകര്‍തൃ പ്രതിനിധിയും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ.പവിത്രന് നെല്ലിത്തറ അദ്ധ്യക്ഷനായി.
ശിശുരോഗവിദഗ്ധന് ഡോ. ടി വി . പത്മനാഭന് വിശിഷ്ടാതിഥിയായി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബി എസ് സി പോളിമര്‍ കെമിസ്ട്രിയില്‍ മൂന്നാം റാങ്ക് നേടിയ മലബാറിലെ പൂര്‍വ വിദ്യാര്‍ത്ഥി പൂജാ ലക്ഷ്മിയെ ഉപഹാരം നല്കി അനുമോദിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് 9-ാം വാര്‍ഡ് മെമ്പര്‍ കെ വി മധു, സ്റ്റാഫ് പ്രതിനിധി അജിത ബാലകൃഷ്ണന്, വിദ്യാര്‍ത്ഥി പ്രതിനിധി ദില്‍ന എന്നിവര്‍ സംസാരിച്ചു.മലബാര്‍ ട്യൂഷന് സെന്റര്‍ ഡയറക്ടര്‍ മൃദുല ദിനേശ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൂസി ജോസഫ് നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളും, പൂര്‍വവിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
