കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍ ) അസോസിയേഷന്‍ ജില്ലാ ജനറല്‍ ബോഡി കാസര്‍കോട് വെച്ച് ചേര്‍ന്നു.
പുതിയ ഭാരവാഹികളായി ഗഫൂര്‍ ബി എം (പ്രസിഡന്റ് ), എ എസ് എന്‍ പ്രസാദ് (സെക്രട്ടറി ), എം കെ വിനോദ് കുമാര്‍ (ട്രഷറര്‍ ), എന്നിവരെ തിരഞ്ഞെടുത്തു. വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ബാഡ്മിന്റണ്‍ രംഗത്ത് പരിശീലനം നല്‍കുന്നതിനാവശ്യമായ പദ്ധതി നടപ്പിലാക്കുവാനും ലഹരി എന്ന സമൂഹ വിപത്തിനെതിരെ കായിക കൂട്ടായ്മ എന്ന നിലയില്‍ ഒന്നിച്ചു പോരാടാനും യോഗംതീരുമാനിച്ചു.
