കാസര്‍കോട്: സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് സംസ്ഥാന ക്യാമ്പില്‍ പ്രവര്‍ത്തന മികവില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാസര്‍കോട് എസ് പി സി ടീമിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വീകരണവും അനുമോദനവും നടത്തി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍
ജില്ലാ പോലീസ് മേധാവി വിജയഭാരത റെഡ്ഡി ഐപിഎസ് ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാ കൃഷ്ണന്‍ അധ്യക്ഷനായി. കാസര്‍കോട് അഡീഷണല്‍ എസ്പിയും എസ് പി സി നോഡല്‍ ഓഫീസറുമായ പി ബാലകൃഷ്ണന്‍ നായര്‍ ,പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ശകുന്തള, നവ കേരള ജില്ലാ കോഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍ ,എസ്പി സി കോര്‍ കമ്മറ്റി കണ്‍വീനര്‍ ഗോപീകൃഷ്ണന്‍, എസ് പി സി കേഡറ്റ് പിവി ആര്‍ദ്ര , അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ടി തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ കേഡറ്റുകളെയും, എസ് പിസി യില്‍ 15 വര്‍ഷക്കാലം പ്രവര്‍ത്തിച്ച അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കെ ശൈലജയെയും , പോലീസ് ഉദ്യോഗസ്ഥരായ രാമകൃഷ്ണന്‍ ചാലിങ്കാല്‍, ശ്രീനിവാസന്‍ കണ്ണട, പ്രദീപന്‍ കോതോളി , കെ വി രാജേഷ്, എ ജയശ്രീ ,പി.ധന്യ, ശ്യാം കൃഷ്ണന്‍,അധ്യാപകരായ എ അശോക് കുമാര്‍, സിന്ധു, പി കെ .സ്മിത, എന്നിവരെ ആദരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമറ്റി ചെയര്‍മാന്‍ അഡ്വ. എസ് എന്‍ സരിത സ്വാഗതവും,ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ എംഎസ് ശബരീഷ് നന്ദിയുംപറഞ്ഞു.
