കാഞ്ഞങ്ങാട്: പൊട്ടിയ റോഡില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രതിഷേധിച്ച് യൂത്ത് ലീഗ് . കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ തകര്‍ന്ന നാഷണല്‍ ഹൈവേ 66 കൂളിയങ്കാല്‍ റോഡില്‍ യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്റ്റിക്കര്‍ ഒട്ടിച്ചത്. പ്രതിഷേധ പരിപാടി മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ കെ ബദറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് നദീര്‍ കൊത്തിക്കാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റമീസ് ആറങ്ങാടി, ജില്ലാ സെക്രട്ടറി എംപി നൗഷാദ്, യൂനുസ് വടകര മുക്ക്, വാര്‍ഡ് കൗണ്‍സിലര്‍ കെ മുഹമ്മദ് കുഞ്ഞി, റഷീദ് ഹോസ്ദുര്‍ഗ്, മുത്തലിബ് കൂ ളിയങ്കാല്‍, ആസിഫ് ബല്ല,ആബിദ് ആറങ്ങാടി, എ കെ മുഹമ്മദ്, ടി കാദര്‍, എം ബഷീര്‍ ഹംസ, മുഹമ്മദ്, ഷക്കീര്‍, ഉനൈസ്, അജ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജബ്ബാര്‍ ചിത്താരിനന്ദിപറഞ്ഞു
