രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനവും ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി; ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സാജിദ് മൗവല്‍ ഉദ്ഘാടനം ചെയ്തു

ഉദുമ: രാജീവ് ഗാന്ധിയുടെ 35 ആം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനവും ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി. ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സാജിദ് മൗവല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ഭക്തവത്സലന്‍ അധ്യക്ഷനായി. ജില്ലാ കോണ്‍ഗ്രസ് ജന. സെക്രട്ടറി വി ആര്‍ വിദ്യാസാഗര്‍ സൈനികരായ എം ഗോപാലന്‍ നായര്‍, ബാലകൃഷ്ണന്‍ നായര്‍, പി ചന്ദ്രന്‍ എന്നിവരെ ആദരിച്ചു അനുസ്മരണ പ്രഭാഷണം നടത്തി.

ഡി സി സി ജനറല്‍ സെക്രട്ടറി ഗീതാ കൃഷ്ണന്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്മാരായ സുകുമാരന്‍ പൂച്ചക്കാട്, കൃഷ്ണന്‍ ചട്ടഞ്ചാല്‍, ബി ബാലകൃഷ്ണന്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, ശ്രീജ പുരുഷോത്തമന്‍, കേവിസ് ബാലകൃഷ്ണന്‍ മാസ്റ്റര്‍, ബാബു മണിയങ്കാനം, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, മന്‍സൂര്‍ കുരിക്കള്‍, സേവാദള്‍ സംസ്ഥാന സെക്രട്ടറിമാരായ മജീദ് മാങ്ങാട്, ഷിബു കടവങങാനം മണ്ഡലം പ്രസിഡന്റ്മാരായ കെ വി ശ്രീധരന്‍, കെ വി ഗോപാലന്‍, രവീന്ദ്രന്‍ കരിച്ചേരി, എന്‍ ബാലചന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു.

ഗാന്ധിജിയും ശ്രീനാരായണ ഗുരുദേവനും ശിവഗിരിയില്‍ സമാഗമിച്ചതിന്റെ 100 ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 27 ന് വൈകുന്നേരം 3.30 ന് പള്ളിക്കരയില്‍ ”ഗാന്ധിയും ഗുരുവും ഭാരതീയം” ലഹരി വിപത്തിനെതിരെ കൂട്ടായ്മസംഘടിപ്പിക്കും

error: Content is protected !!