വെള്ളരികുണ്ട്: പ്രണയം നടിച്ച് യുവതിയെ ബലാല്‍സംഗം ചെയ്യുകയും അതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് വിമാനത്താവളത്തി ല്‍ അറസ്റ്റിലായി. വെസ്റ്റ് എളേരി ചീര്‍ക്കയത്തെ ആലക്കോടന്‍ ഹൗസില്‍ ജയകൃഷ്ണനെയാണ് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച്
വെള്ളരിക്കുണ്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി മുകുന്ദനും സംഘവും അറസ്റ്റ് ചെയ്തത്. 2024 മാര്‍ച്ച് മാസത്തിലാണ് സംഭവം നടന്നത്. പിന്നീട് ജയകൃഷ്ണന്‍ ഗള്‍ഫിലേക്ക് പോവുകയായിരുന്നു. അവിടെ നിന്നും വ്യാജ ഇന്‍സ്റ്റഗ്രാം ഐഡി ഉണ്ടാക്കി ബലാത്സംഗ ദൃശ്യങ്ങള്‍ യുവതിയുടെ സുഹൃത്തിന് അയച്ചു കൊടുക്കുകയാണ് ചെയ്തത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത വെള്ളരിക്കുണ്ട് പോലീസ് ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു . പിന്നീട് ഇന്നലെ ഗള്‍ഫില്‍ നിന്നും മംഗലാപുരം വിമാനത്താവളത്തില്‍ എത്തിയ ജയകൃഷ്ണന്‍ അറസ്റ്റിലാകുമായിരുന്നു
